മകുടജ്വരം - പുഷ്പന് തിക്കോടി
ഓര്‍മ്മകളുടെ ജാലകം തുറക്കുമ്പോള്‍ ഒരു ഗ്രാമം തെളിയുന്നു. നര്‍മ്മത്തിന്റെ നീര്‍ച്ചാലും സംഘര്‍ഷങ്ങളുടെ പ്രളയവും ഗ്രാമവൃത്താന്തത്തിന്റെ സാക്ഷികളാവുന്നു. മഹാമാരിയുടെ കൊടുങ്കാറ്റില്‍ ആടിയുലയുന്ന ജീവിതങ്ങള്‍ക്കിടയില്‍ നിന്ന് ചരിത്രം ചുരുളഴിയും പോലെ ഒരു കഥ പിറക്കുന്നു. ദേശവും കാലവും കഥാപാത്രമായി സ്വയം വേദന പങ്കിടുന്നു. അതിജീവന വഴി ഓതിത്തരുന്നു. ബന്ധങ്ങളുടെ തായ്വരുറപ്പില് തലമുറകള്‍ അഭയം തേടുന്നു. സൃഷ്ടിസ്ഥിതിലയ സംഹാരങ്ങളുടെ രംഗവേദിയില്‍ പുരാവൃത്തങ്ങള്‍ക്ക് പൂനരാവിഷ്കാരമുണ്ടാവുന്നു. ഭാഷയുടെ ഹൃദയസ്പന്ദനം ആഴത്തില്‍ അലയടിക്കുന്നു. വായനയെ അനുഭവലോകത്തേക്ക് ആനയിക്കുന്ന ശ്രദ്ധേയമായ നോവലാണ് മകുടജ്വരം.
പി.കെ ഗോപി