Author: Reshma Akshari
Pages: 88
Size: Demy 1/8
Binding: Paperback
Edition: December 2019
മഴയും പ്രണയവും അലങ്കാരമാണെങ്കില്‍ മൗനം ചിലപ്പോഴൊക്കെ കവിതകളില്‍ ശക്തമായ ആയുധവുമാകും. ഇങ്ങനെ മൗനം സാന്നിധ്യവും ഇടപെടലുകളുമാകുന്ന കവിതകളാണ് എതിര്‍ഛായ എന്ന കവിതാ സമാഹാരത്തെ വേറിട്ടതാക്കുന്നത്. വാക്കുകളെ വെയില്‍ തിന്നുകളയുന്ന കാലത്ത് മൗനം അവനവനോടുള്ള സംസാരമാണ്. വര്‍ത്തമാനകാലത്ത് സമൂഹത്തെ അഭിമുഖീകരിക്കുന്നതിന് മുന്പ് നമ്മള്‍ സ്വയം അറിയണമെന്ന ഓര്‍മ്മപ്പെടുത്തല്‍ ഇവിടെയുണ്ട്. ഒപ്പം മറഞ്ഞു തുടങ്ങിയ മഴയും പുഴയും മരുവം മലയും തണലും തണുപ്പും കൊണ്ട് സമൃദ്ധമാകുന്നു ഈ പുസ്തകം.
എം. എന്‍. കാരശ്ശേരി.
Login or Registerto submit your questions to seller
No none asked to seller yet