ജീവിതപരിസരത്തു നിന്നും തന്നെയാണ് മൊയ്തുവിന്റെ അക്ഷരങ്ങൾ കൂട്ടിവെച്ച കവിതകളുടെ പിറവി അവ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് പുതിയ കാലത്തിന്റെ നേർക്കാഴ്ചകൾ കാട്ടിത്തരുന്നു. - വീരാൻകുട്ടി. നോവിന്റെ വാക്കിനാൽ ജീവിതത്തെ ആഴത്തിൽ വായിക്കുകയാണ് മൊയ്തു പി കെ തിരുവള്ളൂർ . അനുഭവങ്ങളുടെ പുഴയാണ് കവിക്ക് എഴുത്തിന്റെ മഷിപ്പാത്രം. ആശ്വാസത്തിന്റെ ആനന്ദവും അശാന്തിയുടെ പുകപടലങ്ങളും അധാർമികതയുടെ ചോദ്യശരങ്ങളും കവിതകളിൽ ഉറക്കെ മുഴങ്ങുന്നു. സകലമാന വിഷയങ്ങളെയും വിചാരണ ചെയ്യുന്നു. മരണമെന്ന മഹാസത്യത്തിന്റെ സമസ്യകളെ വിശകലനം ചെയ്യുന്നു. ഇതുവഴി ജീവിതത്തിന്റെ മറുവശം കാട്ടിത്തരുന്നു.
Login or Registerto submit your questions to seller
No none asked to seller yet