Author: John Eraveli
Pages: 164
Size: Demy 1/8
Binding: Paperback
Edition: September 2019
അടിമത്തത്തിന്‍റെ അന്ത്യനാളുകളില്‍ അമേരിക്കയില്‍ ജനിക്കുകയും അധികനാള്‍ കഴിയുംമുന്പേ വിധിയുടെ വിളയാടല്‍ അനാഥനാക്കി മാറ്റുകയും ചെയ്ത ഒരു നീഗ്രോ ബാലന്‍റെ ഹൃദയസ്പര്‍ശിയായ ജീവിതഗാഥ. നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ജോര്‍ജ്ജ് എന്ന ആ കറുത്ത ബാലന്‍ വിശ്വവിഖ്യാതനായ ഒരു സസ്യശാസ്ത്രജ്ഞനും കാര്‍ഷിക വിദഗ്ധനും വിദ്യാഭ്യാസ വിചക്ഷണനുമായിത്തീരുന്നു.
ഡോ. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ കാര്‍വറുടെ ഐതിഹാസികമായ ജീവിത സംഘര്‍ഷങ്ങളുടെയും അന്തിമ വിജയത്തിന്‍റെയും ആകെത്തുകയാണ് ഈ പുസ്തകത്തിന്‍റെ പൊരുളും ചുരുളും.
നാമൊരുമിച്ചാല്‍ ഭൂമിയെ വിനാശത്തിന്‍റെ വക്കില്‍നിന്നും വീണ്ടെടുക്കാന്‍ ഇനിയും കഴിയുമെന്ന സാന്ത്വനം വരുംതലമുറയ്ക്ക് നിസ്സീമമായ പ്രതീക്ഷയും പ്രചോദനവുമാകും.
പ്രകൃതിയോടിണങ്ങി ജീവിച്ച ജോര്‍ജ്ജ് കാര്‍വറെന്ന ഈ ഭൂമിപുത്രന്‍റെ ജീവിത സന്ദേശം മലയാളത്തിലെ വിദ്യാര്‍ത്ഥികളിലേക്കും യുവ മനസ്സുകളിലേക്കും പകര്‍ന്നുനല്‍കാനുള്ള ശ്രീ. ജോണ്‍ ഈരാവേലിയുടെ പരിശ്രമം ഈ പുസ്തകത്തിലൂടെ വിജയം കണ്ടെത്തട്ടെ.
Login or Registerto submit your questions to seller
No none asked to seller yet