ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുളള വര്‍ണചിത്രങ്ങളും വാഗ്മയചിത്രങ്ങളും ജപമാലയില്‍ അനുസ്മരിക്കുന്ന ക്രിസ്തുരഹസ്യങ്ങളുടെ ഉള്ളറകളിലേക്കുള്ള തീര്‍ത്ഥാടനത്തിന് നമ്മെ സഹായിക്കും എന്നത് തീര്‍ച്ചയാണ്
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
ജപമാല പുസ്തകരൂപത്തില്‍ നിറക്കൂട്ടുകളാലും അക്ഷരങ്ങളാലും വിവരിക്കപ്പെട്ടിരിക്കുന്ന ഈ സംരംഭം തികച്ചും അഭിനന്ദനാര്‍ഹമാണ്. കൊച്ചുകുട്ടികള്‍ മുതല്‍ ആര്‍ക്കും ആസ്വദിച്ചും പഠിച്ചും ചിന്തിച്ചും ധ്യാനിച്ചും ക്രിസ്തുവിന്‍റെ രക്ഷാകരരഹസ്യങ്ങളിലൂടെ പരിശുദ്ധ കന്യാമാതാവിനോടൊപ്പം യാത്ര ചെയ്യാന്‍ ഇതിലെ വരകളും പ്രാര്‍ത്ഥനകളും ധ്യാനവും ദൈവവചനങ്ങളും വളരെയേറെ ഉപകരിക്കും.
റൈറ്റ്. റവ. ജോ. സൂസപാക്യം എം.
മനുഷ്യവംശത്തിന്‍റെ വിമുക്തിക്കാവശ്യമായ ദൈവകൃപ വിതരണം ചെയ്യാന്‍ ഈ പുസ്തകം നിദാനമാകട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. ഈ ഗ്രന്ഥം വായനക്കാരുടെ ഹൃദയത്തിലേക്ക് മരിയഭക്തി വളര്‍ത്തുന്നതിനും ജപമാല പ്രാര്‍ത്ഥന വളര്‍ത്തുന്നതിനും വ്യാപിപ്പിക്കുന്നതിനും ഇടയാക്കട്ടെ. വിശുദ്ധിയും മഹത്വവും വെടിപ്പുമുുള്ള ദൈവമാതാവായ കന്യകാമറിയത്തിനെ അറഇയാനും അനുകരിക്കാനും ആദരിക്കാനും ഈ ഗ്രന്ഥം സഹായിക്കും എന്നതില്‍ സംശയമില്ല.
Login or Registerto submit your questions to seller
No none asked to seller yet