Author: Fr. Joseph Nechikkat
Pages: 112
Size: Demy 1/8
Binding: Paperback
Edition: November 2019
നാം സ്വപ്നങ്ങള്‍ കാണുന്നവരാകണം എന്നല്ലോ ശ്രീ. അബ്ദുള്‍കലാം പറഞ്ഞുവച്ചത്. തീര്‍ച്ചയായും നാം സ്വപ്നങ്ങള്‍ കാണുന്നവരാകണം. പക്ഷേ, അദ്ദേഹം ഉദ്ദേശിച്ചത് നാം ഉറങ്ങുന്പോള്‍ കാണുന്ന സ്വപ്നങ്ങളെയല്ല, നമ്മെ കുത്തിയിരുന്ന് ഉറങ്ങാന്‍ അനുവദിക്കാത്ത സ്വപ്നങ്ങളെയാണ്. അത്തരം സ്വപ്നങ്ങളുള്ളവന്‍റെ ദൃഷ്ടി അകലങ്ങളിലായിരിക്കും.
അവ പ്രാപിക്കാനുള്ള ദുര്‍ഘടയോട്ടമായിരിക്കും ജീവിതം. പരാജയങ്ങളില്‍നിന്നും തകര്‍ച്ചകളില്‍നിന്നുമുള്ള ഉയിര്‍ത്തെഴുന്നേല്പാണു ജീവിത വിജയം. അത്തരമൊരു വിജയം കൈവരിച്ചവന്‍റെ ജീവിതകഥ തന്നെയാണ് ആദ്യത്തെ ലേഖനം. തന്‍റെ പരാജയങ്ങളുടെ മുന്പില്‍ അവന്‍ അടിപതറിയില്ല. തികഞ്ഞ പ്രത്യാശയോടെ ദൈവത്തിന്‍റെ അനന്തമായ പരിപാലനയ്ക്കു വിട്ടുകൊടുത്തുകൊണ്ട് അവന്‍ മുന്നേറി പ്രതിസന്ധികളെ തരണം ചെയ്തു.
നമ്മുടെ ഓരോരുത്തരുടെയും ജീവിതവും ഏതാണ്ട് ഇതുപോലുള്ള ഒരു സമരപരന്പരയാണ്. വിജയവും പരാജയവും തമ്മില്‍. തിരഞ്ഞെടുപ്പ് നമ്മുടേതാണ്. നമുക്കു വിജയിക്കണം, എന്തുവന്നാലും നമ്മുടെ ജീവിതം വിജയിപ്പിക്കണം. നന്മമാത്രം തിരഞ്ഞെടുത്തുകൊണ്ട് അതിനുവേണ്ടി അനുവാചകരെ അണിയിച്ചൊരുക്കുകയാണ് ഈ ഗ്രന്ഥം
Login or Registerto submit your questions to seller
No none asked to seller yet