അയ്യായിരം കോപ്പി ചെലവായ അത്ഭുതപുസ്തകം ഇപ്പോൾ ഇവിടെ ലഭ്യമാണ്.
ജയരാജ് മിത്രയുടെ
അമ്പട ദൈവങ്ങളേ ....!
ഗണപതിക്ക് എലിയെ വാഹനമായി കിട്ടിയതിനുപുറകിലെ കഥ .
കണ്ണന് ഓടക്കുഴൽ നൽകിയതാരെന്ന കഥ .
മുരുകന് കാവടിയാട്ടം പ്രധാനമാവാൻ കാരണമായൊരു കഥ .
ഗണപതിക്കുമുന്നിൽ തേങ്ങയുടയ്ക്കൽ വരാൻകാരണമായ കഥ.
സാധാരണനിറക്കാരനായിരുന്ന മഹാവിഷ്ണു ഒരുദിവസം പെട്ടെന്ന് നീലനിറക്കാരനായ കഥ.
ഗണപതി ഒറ്റക്കൊമ്പനാവാൻ കാരണമായ അനേകം കഥകൾ .
പാമ്പുകൾക്ക് ഇരട്ടനാവുണ്ടാവാൻ കാരണമായ കഥ.
ഗണപതിക്ക് കറുകമാല പ്രധാനവഴിപാടായി വരാൻകാരണമായ കഥ.
ശിവന്റെ ജഡയിൽ ചന്ദ്രക്കലവരാൻ കാരണമായ കഥ.
മഹാബലിയെ വാമനൻ ചവുട്ടിത്താഴ്ത്തി എന്നത് കള്ളക്കഥയാണെന്ന് പറയുന്ന കഥ .
നായയെ വേദനിപ്പിച്ചാൽ കിട്ടുന്ന ശാപത്തിന്റെ കഥ .
ഇങ്ങനെ, ഓരോ പുരാണകഥാപാത്രത്തിനും ഓരോ പുരാണകഥയ്ക്കും പുറകിൽ ഒരുപാടൊരുപാട് കൗതുകകഥകളുണ്ട്.
അത്തരം രസികൻകഥകളുടെ സമാഹാരം.
കുട്ടികളെ പൊട്ടിപ്പൊട്ടിച്ചിരിപ്പിക്കുന്ന; ദൈവക്കുഞ്ഞുങ്ങളുടെ ഒരു ഗംഭീരപുസ്തകം.
ജയരാജ് മിത്രയുടെ ,
അമ്പട ദൈവങ്ങളേ ....!
Login or Registerto submit your questions to seller
No none asked to seller yet