കർണ്ണാടക സംഗീത ശാസ്ത്ര പ്രദർശിനി
വെള്ളിനേഴി സുബ്രഹ്മണ്യം
സംഗീതസംബന്ധമായ ഗ്രന്ഥങ്ങൾ മലയാളത്തിൽ ലഭ്യമായവ വിരളമാണ്. സംഗീതത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഇവിടെ ഇനിയും സ്ഥാനം നൽകേണ്ടതുണ്ട്.
ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത് പ്രധാനമായും സംഗീതവിദ്യാർഥികൾക്ക് ഉപകാരപ്രദമാകുന്ന വിധമാണ്. സംഗീതം അഭ്യസിക്കുന്നതോടൊപ്പം തന്നെ അതിന്റെ താത്ത്വിക വശങ്ങളെ കുറിച്ചുള്ള ജ്ഞാനവും വിദ്യാർഥികളിൽ രൂഢമൂലമാകേണ്ട ത് അത്യാവശ്യമാണ്. ഈ പുസ്തകത്തിൽ അത്തരമൊരു സമീപനമാ ണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് സംഗീത അധ്യാപകർക്കും ഇത് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു.
ആദ്യമായി, എന്നെ അക്ഷരവും സംഗീതവും അഭ്യസിപ്പിച്ച എല്ലാ ഗുരുക്കൻമാർക്കും ഞാൻ പ്രണാമം അർപ്പിക്കുന്നു. ഈ പുസ്തകം വായി ച്ച് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ സർവ്വശ്രീ. വി. ദക്ഷി ണാമൂർത്തി സ്വാമി, സംഗീതകലാനിധി ഡോ. ടി.കെ. ഗോവിന്ദറാവു, പത്മഭൂഷൺ ടി.വി. ശങ്കരനാരായണൻ, എന്റെ ഗുരുനാഥൻ മധുരകലാ നിധി ട്രിച്ചി എസ്. ഗണേശൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നി വരെയും ഇത് തയ്യാറാക്കുന്ന വേളയിൽ എന്നെ സഹായിച്ച് എന്റെ ഗുരുനാഥൻമാരായ സംസ്കൃതപണ്ഡിതൻ പൂന്തോട്ടം ശങ്കരനാരായണൻ നമ്പൂതിരി, ധനലക്ഷ്മി ടീച്ചർ എന്നിവരെയും എന്റെ പ്രിയ സുഹൃത്തു ക്കളായ രമേശ് ഗോപാലകൃഷ്ണൻ, അഫ്സൽ പേങ്ങാട്ടിരി എന്നിവരോടുമുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത് 2008 സെപ്റ്റംബർ മാസത്തിലായിരുന്നു. രണ്ടാമത്തെ പതിപ്പ് 2009-ൽ പുറത്തിറക്കി. 2012(3)2014(4,5).,
സംഗീതവിദ്യാർത്ഥികളിൽ നിന്നും അധ്യാപക രിൽനിന്നും തുടർന്നും ഈ പുസ്തകത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഇതിന്റെ അഞ്ചാം പതിപ്പ് ഞങ്ങളിപ്പോൾ, സി. ഡി സഹിതം പുറത്തിറക്കിയിരിക്കുന്നു.
കലാകേരളം ഈ സന്ദർഭത്തിലും ഞങ്ങൾക്കു വേണ്ട പ്രോൽസാഹനങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
വെള്ളിനേഴി സുബ്രഹ്മണ്യം
Login or Registerto submit your questions to seller
No none asked to seller yet