കാണുന്നതിനപ്പുറം കാട്ടിത്തരാന്‍ സിദ്ധിയുണ്ട് കവിത എന്ന സാഹിത്യരൂപത്തിന്. പുതിയ കവിതകള്‍ അകം പുറം കാലങ്ങളെ എഴുതുന്നു എന്ന് തോന്നിയിട്ടുണ്ട് . ആ തോന്നലിനെ ഉറപ്പിക്കും പോലെയാണ് ശ്രീമതി വിജയ സന്തോഷ് കല്‍പ്പറ്റയുടെ കവിതകള്‍. അവയിലാകെ ജീവിതത്തിന്റെ ഉപ്പുണ്ട്. ഉടമകളെ തേടി അലയുന്ന വാക്കുകളുടെ കനലും സമുദ്രവും മിന്നലുമുണ്ട്. കനവുകളും ഓര്‍മ്മകളും നഷ്ടങ്ങളും വീണ്ടെടുക്കലുകളുമുണ്ട്.
ഷാഹിന ഇ.കെ
Login or Registerto submit your questions to seller
No none asked to seller yet