കാസര്‍കോടിന്റെ ചരിത്രഭൂമികയിലൂടെ - ഇബ്രാഹിം ചെര്‍ക്കള
പൊതു ചരിത്രം പോലെ പ്രസക്തവും പ്രധാനവുമാണ് പ്രാദേശിക ചരിത്രങ്ങള്‍. ഇബ്രാഹിം ചെര്‍ക്കള കാസര്‍കോടിന്റെ പഴമയും പെരുമയും കൊണ്ട് ഒഴുക്കുള്ള ചരിത്രം പണിയുന്നു. നാടിന്റെ പുരോഗതിക്കായി പോരാടിയ പ്രചോദന ജീവിതങ്ങളെ രേഖപ്പെടുത്തുന്നു. മാപ്പിളപ്പാട്ടുകളും തോറ്റം പാട്ടുകളും യക്ഷഗാനവുമെല്ലാം ആ വഴി കടന്നു പോകുന്നു. ഇടക്കു തെയ്യങ്ങളെ കാണാം. ഭാഷാ സംസ്‌കാരങ്ങളെ കേള്‍ക്കാം. അവയോട് കടലും നദിയും കോട്ടകളും ഇഴുകിച്ചേരുന്നതു തിരിച്ചറിയാം. ചരിത്ര ഗ്രന്ഥങ്ങളൊന്നും ഈ കൃതിയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നേയില്ല.
Login or Registerto submit your questions to seller
No none asked to seller yet