ഈ കഥകള്‍ക്കെല്ലാം വേരു മുളയ്ക്കുന്നത് സാധാരണക്കാരന്റെ ജീവിത പരിസരങ്ങളില്‍ നിന്നാണ്. അവരുടെ സ്വപ്‌നങ്ങളുടെ മധുരവും കണ്ണീരിന്റെ ഉപ്പും സന്തോഷങ്ങളുടെ ആഘോഷങ്ങളുമെല്ലാം ഈ കഥകള്‍ക്കുവളമാകുന്നു. പച്ച മനുഷ്യരുടെ പച്ചയായ ജീവിതങ്ങള്‍ കേള്‍ക്കാന്‍ എന്നും വായനക്കാരുണ്ട്. അത് അവരെ കൊതിപ്പിക്കുന്ന ഭാഷയില്‍ വായിപ്പിക്കാനാകണമെന്നുമാത്രം. അങ്ങനെ നോക്കുമ്പോള്‍ ഷരീഫ് വി.കാപ്പാടിന്റെ ഈ കഥകളില്‍ ജീവിതമുണ്ട്. ആത്മാവുണ്ട്. കണ്ണീരും സ്വപ്‌നങ്ങളുമുണ്ട്. അതു നിങ്ങളുടെ ഹൃദയത്തെ തൊടുമെന്നും ഉറപ്പുണ്ട്.
ഡോ.റസീന റിയാസ്
Login or Registerto submit your questions to seller
No none asked to seller yet