സതീശ് കെ.മേനോഴിയുടെ കഥകള്‍ സാധാരണക്കാരന്റെ ജീവിതപരിസരങ്ങളില്‍ നിന്നുള്ളവയാണ്. തികച്ചും അസാധാരണമായ ചില കഥകളും ഇതില്‍ വായിക്കാം. അതിലൊന്നാണ് ശങ്കര്‍ശ്യാമിന്റെ നിലവിളികള്‍. ശങ്കര്‍ശ്യാം ഒരു വ്യക്തിയല്ല. വിചിത്രമായൊരു ദേശത്തിന്റെ നിലവിളികളാണ്. വിചിത്രവും കാടത്തവും നിറഞ്ഞതാണ് ശങ്കര്‍ശ്യാമിലെ നിയമാവലി. സ്ത്രീകള്‍ക്ക് പ്രസവിക്കാനനുവാദമില്ലാത്ത വെള്ളരിക്കാപട്ടണം. ഇതിനോട് ചേര്‍ത്തുവായിക്കാനുള്ളതാണ് തുമ്പ്ര എന്ന കഥ. അതിജീവന പോരാട്ടമാണ് ചര്‍ച്ചാവിഷയം. അയിത്തത്തിന്റെ ആഴക്കടലില്‍ മുങ്ങിത്താഴുന്ന ഒരുപാട് ഗോത്രവിഭാഗത്തിലെ പെണ്‍കൊടിമാരുടെ കഥ കൂടിയാണിത്.
സാമൂഹികജീവിത്തിലെ വിരോധാഭാസങ്ങളെയും നീതിന്യായ സമ്പ്രദായങ്ങളിലെ അസമത്വങ്ങളെയും ചോദ്യം ചെയ്യുന്നു ഈ കഥകള്‍.
ഡോ. റസീന റിയാസ്
Login or Registerto submit your questions to seller
No none asked to seller yet