ദേവൂ നാരായണന്‍ എന്ന വീട്ടമ്മയുടെ ആദ്യ നോവലാണിത്. പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഒരാള്‍ വൈകി എഴുതിയ കൃതി എന്ന നിലയില്‍ ഇതിനേറെ പ്രസക്തിയുണ്ട്. അത്തരം പരിമിതികളെയൊക്കെ അത്ഭുതകരമാംവിധം അവര്‍ അതിജീവിച്ചിരിക്കുന്നു. ജനപ്രിയ നോവലുകളിലാണിതിന്റെ സ്ഥാനം. കളിക്കൂട്ടുകാരും അയല്‍ക്കാരുമായ സുലുവിന്റെയും രാജന്റെയും മറ്റനേകം മനുഷ്യരുടെയും കഥ ഹൃദയഹാരിയായി അവര്‍ വരച്ചിടുന്നു.
ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന സാമൂഹികയാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ സാധാരണമായൊരു പ്രണയകഥ അസാധാരണമായ രീതിയില്‍ പറഞ്ഞ് ഫലിപ്പിക്കുന്നതില്‍ എഴുത്തുകാരി വിജയിച്ചിരിക്കുന്നു.
Login or Registerto submit your questions to seller
No none asked to seller yet