അന്തര്‍ജ്ഞാനത്തിന്റെ ആവിഷ്‌കാരമാണ് കവിത എന്ന ക്രോംചെയുടെ സിദ്ധാന്തത്തെ സാധൂകരിക്കുമാറ് ഭാവനാത്മകമായി വിനിമയം ചെയ്യുവാനാണ് അഷിബ ഗിരീഷ് പരിശ്രമിക്കന്നത്. എല്ലാ മൗനവും നീറി നീറി പുഴകളായി മാറുന്നതിന്റെ വാങ്മയ ചിത്രം ഒട്ടേറെ കവിതകളില്‍ വരച്ചിടുന്നു.
വേനലിലും വിരിയുന്ന ജക്രാന്തപ്പൂക്കള്‍ക്കുവേണ്ടി കാത്തിരിക്കുന്ന കവിമനം ആദിമ മനുഷ്യന്റെ ഭാവം കൈക്കൊള്ളുന്നു. ഏതു കവിതയിലായാലും സ്‌ത്രൈണമായ മനസ്സിന്റെ വിഹ്വലതകളും ഏകാന്തതകളും ഒഴിയാബാധപോലെ കവിയുടെ കൂടെത്തന്നെയുണ്ട്. മഴയുടേയും വെയിലിന്റേയും ഇടവിട്ട രംഗപ്രവേശം ഈ കവിതകള്‍ക്ക് അപൂര്‍വ്വമായ ഗൗരവശോഭ നല്‍കുന്നു.
ഡോ. അനില്‍ വള്ളത്തോള്‍
Login or Registerto submit your questions to seller
No none asked to seller yet