ജീവിതത്തിന്റെ അനേകം നഷ്ടങ്ങളേയും നേട്ടങ്ങളെയും
ചൂണ്ടിക്കാണിക്കുന്നു ഈ കവി. വലിയ വാക്കുകളോ
അവകാശവാദങ്ങളോ അല്ല, ഉള്ളുരുകിയെഴുതിയ
വാക്കുകളിൽ ജീവിതത്തിന്റെ സത്തയുണ്ട്.
അകംപൊള്ളുന്ന നോവുകളുണ്ട്. നിലയും നിലപാടുകളും
ചേർത്തുവരയ്ക്കുമ്പോൾ അർഥങ്ങളുടെ പുതിയ
ആകാശവും പിറക്കുന്നു. സ്കൂൾ പഠനകാല കവിതകൾ
മുതൽ ആതുരസേവനകാലം വരെയുള്ള രചനകൾ
ഇതിൽ ഉൾപ്പെടുന്നു. സ്നേഹം, പ്രണയം, മാതൃത്വം,
ബന്ധങ്ങൾ, വിശ്വാസം, പ്രകൃതി തുടങ്ങിയവയെല്ലാം
വിഷയങ്ങളും ബിംബങ്ങളുമാകുന്നു. രോഗികളുടെ
ശാരീരിക അസ്വസ്ഥതകൾക്ക് മരുന്നു പുരട്ടുന്ന അതേ
മാനസികഭാവത്തോടെ ഡോ. സൗമ്യ സത്വൻ ഈ
കവിതകളെയും പരിചരിക്കുന്നു.
Login or Registerto submit your questions to seller
No none asked to seller yet