അധ്യാപനത്തിന്റെ ഇടവേളകളിലെ ചരിത്രാന്വേഷണങ്ങളിൽ നിന്ന് കടഞ്ഞെടുത്തവയാണ് അത്തീഫ് കാളികാവിന്റെ ഈ ലേഖനങ്ങൾ. ഇതൊരു ദേശചരിത്രമല്ല, എങ്കിലും മലയോരനാടിന്റെ ചരിത്രങ്ങളുടെ ഇടവഴികളിൽ നാം മറന്നുവെച്ച ഉൾത്തുടിപ്പുകൾ ഓർമപ്പെടുത്തുന്നു. ഒരിക്കലും മറക്കരുതെന്ന് കാലം ആവശ്യപ്പെടുന്ന ജീവിതരേഖകൾ ചരിത്രാന്വേഷികൾക്കായി അടയാളപ്പെടുത്തുന്നു. ഈ പുസ്തകം മികച്ചൊരു വായനാനുഭവം നൽകുമെന്നത് തീർച്ചയാണ്!
Login or Registerto submit your questions to seller
No none asked to seller yet