അനിൽ കൃഷ്ണന്റെ ബാല്യം കവിതാമയമായ അന്തരീക്ഷത്തിൽ ആയിരുന്നു. പാരമ്പര്യമായി ലഭിച്ച സർഗ്ഗപ്രതിഭയും ഗൃഹാന്തരീക്ഷവും പ്രാചീനവും ആധുനികവുമായ കവിതകളുടെ ലോകത്തേക്ക് എത്തിച്ചു . പ്രഫുല്ലമായ ഭാവനാശക്തിയുടെ ഉടമയായ കവിയുടെ പല രീതിയിലുള്ള രചനകൾ ഈ സമാഹാരത്തിൽ കാണാം. അക്ഷരശ്ലോകത്തിലെ പ്രാവീണ്യം മൂലം ഏത് സംസ്കൃതവൃത്തവും അനിലിന് അനായാസമായി വഴങ്ങുന്നു. വിഷയ വൈവിധ്യം ഇതിലെ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഈ കൃതിയുടെ വായനയിൽ തീർച്ചയായും കവിതയുടെ ഹൃദയം കണ്ടെത്തുവാൻ അനുവാചകന് വിഷമമുണ്ടാകില്ല
Login or Registerto submit your questions to seller
No none asked to seller yet