ജീവനേക്കാള്‍ വില മതിക്കുന്ന പൊള്ളുന്ന അനുഭവങ്ങള്‍, ഏറ്റവും വര്‍ണാഭമായ ഒരു കാലത്തിന്റെ കഥ പറയുകയാണ് റജിയ വീരാന്‍. ഇത് കഥകളല്ലെങ്കിലും കഥകള്‍ പോലെ വായിച്ചുപോകാവുന്ന ആത്മകഥാക്കുറിപ്പുകളാണ്. ഒരു കൗമാരക്കാരിയുടെ പക്ഷത്തുനിന്ന് നോക്കിക്കാണുന്ന ജീവിത ചിത്രങ്ങള്‍. അക്ഷരങ്ങളില്‍ നര്‍മംപുരട്ടി പോയകാലത്തെ പുനരാവിഷ്‌കരിക്കുന്നു. ഈ കുറിപ്പുകളില്‍ മുസ്‌ലിം സാമൂഹ്യഅന്തരീക്ഷമുണ്ട്. പോയകാലത്തിന്റെ രസകരമായ ആചാരങ്ങളും നാട്ടുനടപ്പുകളുമുണ്ട്. ജീവിതത്തില്‍നിന്ന് പറിച്ചെടുത്ത ഈ കഥകള്‍ വായനക്കാര്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യും.
- പി.കെ പാറക്കടവ്
Login or Registerto submit your questions to seller
No none asked to seller yet