മലയാള കുറ്റാന്വേഷണ സസ്‌പെന്‍സ് ത്രില്ലറുകളുടെ പുതുയുഗത്തില്‍ ഇടം പിടിക്കുന്ന നോവല്‍, കുറ്റാന്വേഷണ ത്രില്ലറുകളിലേറെയും നഗര പാശ്ചാത്തലത്തിലുള്ളവയാണ്. ചോരയുടെ ആഖ്യാനം വടക്കന്‍ കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമഭൂമികയിലാണ്. രോഹിണി എന്ന യുവതിയുടെ കൊലക്കുപിന്നിലെ രഹസ്യം തേടിയുള്ള അന്വേഷണമാണ് ആഖ്യാനകേന്ദ്രം. പ്രതീക്ഷിത കഥാഗതികളില്‍ നിന്നും അപ്രതീക്ഷിത ഗതികളിലേക്ക് കഥയെ കൂട്ടികൊണ്ടുപോകുന്നു. ഒട്ടും മുഷിപ്പിക്കാതെ ആകാംക്ഷയോടെ വായനയില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുന്ന കാര്യത്തില്‍ നജീബ് കാഞ്ഞിരോട് ആഹ്ലാദകരമായ വിജയം തന്നെയാണ് കൈവരിച്ചിരിക്കുന്നത്.
-വിനു ഏബ്രഹാം പേരക്ക നോവല്‍ പുസ്‌കാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നോവല്‍
Login or Registerto submit your questions to seller
No none asked to seller yet