കഥയെഴുത്തിൽ തന്റേതായ ശൈലി രൂപപ്പെടുത്തുന്നതിൽ വിജയിച്ച കഥാകൃത്താണ് വിനോദ് മങ്കട. ആഖ്യാനത്തേക്കാൾ, കഥാപാത്രങ്ങളുടെ വർത്തമാനങ്ങൾക്കാണ് ഈ കഥാകൃത്ത് ഊന്നൽ നൽകുന്നത്; എല്ലാ കഥകളിലും ജീവിതം ബാക്കി വയ്ക്കുന്ന നിസ്സഹായരായ മനുഷ്യരുടെ ചിത്രങ്ങളുണ്ട്. തങ്ങൾക്ക് ചുറ്റുമുള്ളവരോട് ഏറ്റുമുട്ടി ജീവിക്കാൻ പ്രാപ്തിയില്ലാതെ, അല്ലെങ്കിൽ അങ്ങനെ ഏറ്റുമുട്ടാൻ തയ്യാറാവാത്ത മനുഷ്യരിലെ ഏകാന്തതയാണ് കഥാകൃത്തിനെ ഏറെ പ്രചോദിപ്പിച്ചിട്ടുള്ളത്.
- കലവൂർ രവികുമാർ
Login or Registerto submit your questions to seller
No none asked to seller yet