അമേന. കണ്ണുകളില്‍ കുസൃതിയൊളിപ്പിച്ച പെണ്‍കുട്ടി. നാടുമായുള്ള ബന്ധം തീര്‍ത്തും വിട്ടുപോയവള്‍. ഒരു ദുരന്തത്തില്‍നിന്നും ഓടിപ്പോന്നവള്‍. എന്നിട്ടും പരാജയപ്പെട്ടവളായില്ല അവള്‍. വിജയിച്ചവളായി. മറ്റൊരു രാജ്യത്ത് ജീവിക്കുന്ന അവളുടെ ഏകാന്തവാസം മനോഹരമായി ആവിഷ്‌ക്കരിക്കുന്നു ഹക്കിം ചോലയില്‍. പ്രവാസവും ഒറ്റപ്പെടലും പ്രമേയമാകുന്ന ഉജ്ജ്വലമായ നോവല്‍. വ്യത്യസ്തവും വേറിട്ടതുമായ ആഖ്യാനം. യാഥാര്‍ത്ഥ്യമായും ഭാവനയായും മാറുന്ന മാന്ത്രികതയിലേക്ക് ഒഴുകിപ്പോകുന്ന രചന.
പേരക്ക ബുക്‌സിന്റെ മികച്ച രണ്ടാമത്തെ നോവലിനുള്ള പുരസ്‌കാരം നേടിയ കൃതി.
Login or Registerto submit your questions to seller
No none asked to seller yet