അനുഭവങ്ങളാണ് മനോജ് കുമാറിന്റെ കഥകളുടെ ഇന്ധനം .ജീവിത കടലാസ് ആണ് മഷി പാത്രം. സാഹിത്യത്തേക്കാൾ അവ ജീവിതത്തോടാണ് ചേർന്നുനിൽക്കുന്നത്. വായനക്കാരനെ താഴെ നിർത്താനായി എഴുത്തുകളെ ബോധപൂർവ്വം ദുർഗ്രാഹ്യമാക്കി മാറ്റി കഥാകാരന്റെ ഔന്നത്യം തെളിയിക്കാനായുള്ള വെമ്പൽ കഥകളിൽ കാണാൻ ആവില്ല. നിഘണ്ടു നോക്കി വായനക്കാരനോട് അർത്ഥം കണ്ടെത്താൻ ആവശ്യപ്പെടുകയും ഇല്ല. എഴുത്തുകൾ ചിന്തകൾക്ക് ഒപ്പം ചിരി വിടർത്തുന്നു .നിറഞ്ഞ കണ്ണുകളാൽ നിങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാൻ പ്രചോദനവുമാകും
Login or Registerto submit your questions to seller
No none asked to seller yet