മുംതാസ് മുഹമ്മദിന്റെ കവിതകളിലെ ബിംബങ്ങളിൽ ഏറിയ അളവും സ്ത്രീലിംഗത്തിൽപ്പെട്ടവയാണ്. ഗ്രാമീണ സ്ത്രീകളെപ്പോലെ രാത്രിമാത്രം തുറക്കപ്പെടുന്ന മൂകതയാണവൾ. നൂറ്റാണ്ടുകളായി സ്ത്രീകൾ അനുഭവിച്ചുപോരുന്ന അസ്വാതന്ത്ര്യത്തിന്റെയും മാനസിക മരണത്തിന്റെയും ചിത്രം തന്റേതുമാത്രമായ ഒരു കാവ്യാനുശീലമായി അവൾ പകർത്തിവെക്കുന്നു. പ്രണയവും വിരഹവും ഒരിക്കലും ആവർത്തനമാവില്ല. അതൊരു നിത്യസമസ്യയാണ്. ആ സമസ്യയെ അഴിച്ചെടുക്കാനുള്ള ശ്രമം കൂടിയാണ് മുംതാസിന്റെ പല കവിതകളും.
- പ്രശോഭ് സാകല്യം
Login or Registerto submit your questions to seller
No none asked to seller yet