ബാല്യ കൗമാരങ്ങളുടെ മധുരവും കയ്പ്പും ചവര്‍പ്പും വരയ്ക്കുന്ന ഓര്‍മകളുടെ ഭൂപടങ്ങള്‍, ഈ പുസ്തകം ബാല്യത്തിലെ ഒരു നിറത്തിന്റെ ഓര്‍മ്മയിലാണ് ആരംഭിക്കുന്നത്. വാര്‍ധക്യത്തില്‍ നിന്ന് ബാല്യമോര്‍ക്കുമ്പോള്‍ നമ്മളെ നിര്‍മ്മിച്ച സാമഗ്രികള്‍ കാണാം. പുഴ, പാടം, കുളം, കൂട്ടുകാര്‍, അധ്യാപകര്‍, അച്ഛനമ്മമാര്‍, എല്ലാവരും എന്തൊക്കെയോ തന്നിട്ടുണ്ട്; കരയിപ്പിച്ചവര്‍, ചിരിപ്പിച്ചവര്‍, ശത്രുക്കളും മിത്രങ്ങളും-ചില നീറ്റലുകള്‍ കാലം മായ്ച്ചിരിക്കാമെങ്കിലും പാടുകള്‍ മാഞ്ഞിട്ടുണ്ടാവില്ല. പി.പി സുരേഷ് കുമാറിന്റെ നാരങ്ങയല്ലികളില്‍ മധുരവും ചവര്‍പ്പും ഉപ്പിലിട്ട വടുകപ്പുളിയുടെ എരിവും കയ്പും വിവിധ സ്വാദുകളിലുള്ള വായനാ വിഭവങ്ങളാകുന്നു.
- കെ.രഘുനാഥന്‍
Login or Registerto submit your questions to seller
No none asked to seller yet