എണ്ണക്കിണറുകളിലെ ഉറവവറ്റാനും സ്വര്‍ണഖനികളിലെ സമൃദ്ധി ക്ഷയിക്കാനും തുടങ്ങുന്നുവെന്ന വര്‍ത്തമാനങ്ങള്‍ക്കിടെ കാല്‍ നൂറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന ഒരാളെഴുതിയ കഥകള്‍. അനുഭവങ്ങളും അപരവത്കരിക്കപ്പെട്ടവരുടെ കഥകളും തുന്നിയാണ് അന്‍വര്‍ കഥകള്‍ക്ക് വെള്ളവും വളവും ചേര്‍ത്തിരിക്കുന്നത്. സ്വപ്‌നങ്ങള്‍ക്ക് മുറിവേറ്റിട്ടും പ്രിയപ്പെട്ടവര്‍ക്കുവേണ്ടി മഴയത്തുനില്‍ക്കുന്നവരെക്കുറിച്ചാണ് ഈ എഴുത്തുകളേറെയും. സാധാരണ പ്രവാസികളുടെ ധര്‍മസങ്കടങ്ങള്‍ ലളിതമായ ഭാഷ, ഏതൊരാളെയും വായിപ്പിക്കുന്ന കഥനരീതി. സന്തോഷങ്ങളേക്കാള്‍ സന്താപങ്ങളുടെ സംഗീതമാണ് ഈ കഥകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.
- ഡോ.റസീന റിയാസ്
Login or Registerto submit your questions to seller
No none asked to seller yet