വൈലോപ്പിള്ളി സൂചിപ്പിച്ചതുപോലെ, ജീവിതത്തിന്റെ കടൽ തന്നെയാണ് ഈ കഥാകാരന് മഷിപ്പാത്രം. ജീവിതത്തിൽ നിന്നു ചീന്തിയെടുത്തതുകൊണ്ടാവാം, സാക്ഷാൽ ബഷീറിന്റെ കഥകളെക്കുറിച്ച് എം.പി.പോൾ പറഞ്ഞതുപോലെ ഈ ബഷീറിന്റെ കഥയുടെ താളുകളിലും രക്തം പൊടിഞ്ഞിരിക്കുന്നത് നമുക്ക് തൊട്ടറിയാം. കൃതഹസ്തനായ ഒരു കഥകാരന്റെ കയ്യടക്കവും ജീവിതാവബോധവും ആഖ്യാന കുശലതയും പ്രകടമാക്കുന്നവയാണ് ഈ കഥകൾ.
- ആലങ്കോട് ലീലാകൃഷ്ണൻ
Login or Registerto submit your questions to seller
No none asked to seller yet