നിറപ്പകിട്ടുള്ള കാവ്യനിരീക്ഷണങ്ങളുടെ ആല്‍ബമാണ് മനോജിന്റെ കവിതകൾ. ഈ ആല്‍ബം സൂക്ഷിച്ചു വെക്കാവുന്നതാണ്. - കുരീപ്പുഴ ശ്രീകുമാർ. വിമർശിച്ചും വ്യാഖ്യാനിച്ചും ജീവിതത്തെ ജീവിതമാക്കി മാറ്റാൻ വാക്കുകളെ സവിശേഷമായി ഉപയോഗപ്പെടുത്തുന്ന കവിയാണ് മനോജ് ചോല. ഭാഷയിലും ആഖ്യാനത്തിലും പ്രമേയത്തിലും മാറിയ കാവ്യ ഭാവുകത്വ പരിസരത്തിൽ നിന്ന് തന്റേതായ ഒരിടം സൃഷ്‌ടിച്ച കവിയുടെ രചനകൾ സുതാര്യവും സൂക്ഷ്മ സുന്ദരവുമാണ്. പാരമ്പര്യത്തിന്റെ വേരിനും ജീവന്റെ നേരിനും വേണ്ടി വിക്ഷുബ്ധമായ സർഗ്ഗ സമരം നയിക്കുന്നതിന്റെ ഭാഗമായി ഈ കവിതകൾ ആർജ്ജവത്തോടെ സഞ്ചരിക്കുന്നു.
- ഡോ. സോമൻ കടലൂർ
Login or Registerto submit your questions to seller
No none asked to seller yet