നഷ്ട സൗഭാഗ്യങ്ങളിലേക്കു ഓർമകൾകൊണ്ടു തീർഥാടനം നടത്തുകയാണ് സൗദാമിനി രാമചന്ദ്രൻ. ഇതവരുടെ ആദ്യത്തെ പുസ്തകമാണെന്നതാണ് ഏറെ സവിശേഷമായി തോന്നിയത്. ജീവിതത്തിന്റെ സായന്തനത്തിൽ ഇരുന്നാണ് അവർ ഓർമകളുടെ മഴ നനയുന്നത്. അത് പ്രിയപ്പെട്ടവർക്കുള്ള അക്ഷരസ്മാരകം കൂടിയാകുന്നു. അവർക്കു മുമ്പിൽ അനുഭവങ്ങളുടെ കടലിരമ്പുന്നു. അധികമാരും അറിയാത്ത, അനുഭവിക്കാത്ത നായർ തറവാടുകളിലെ ഗദ്ഗദങ്ങളി ലേക്ക് നമ്മെ കുട്ടിക്കൊണ്ടുപോകുന്നു. ഏറെ ഹൃദ്യമായ ഭാഷയിൽ ഒരു നോവൽ പോലെ വായിപ്പിക്കുന്ന ജീവിതമെഴുത്ത്.
- ഡോ. റസീന റിയാസ്
Login or Registerto submit your questions to seller
No none asked to seller yet