അനാദിയായ കാലത്തിന്റെ തുടർ പ്രവാഹത്തിൽ ജീവിത ലക്ഷ്യത്തിനുള്ള അന്വേഷണത്തിന് കനകനാഥനും സാഗരയും നടത്തുന്ന ക്ലേശകരമായ നീണ്ട യാത്രയാണ് ഈ നോവൽ. ആ യാത്ര വെളിച്ചവും ഇരുളും കലർന്ന വിപരീത യാഥാർഥ്യങ്ങളുടെ നേർചിത്രങ്ങൾ കാട്ടിത്തരുന്നു. ജീവിതത്തിന്റെ മറുപുറം വരയ്ക്കുന്ന നോവലിസ്റ്റ് ഭീതിപ്പെടുത്തുന്ന യാഥാർത്ഥ്യത്തിന്റെ ലോകം ആവിഷ്കരിക്കുന്നു.ആറ്റിക്കുറുക്കിയ ഭാഷാഘടന നോവലിന് അത്യന്തം ആസ്വാദ്യകരമാക്കുന്നു ഫാന്റസിയുടെ ഘടനയിൽ ഇതൾ വിരിയുന്ന നോവൽ. പേരക്ക നോവൽ പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ കൃതി.
Login or Registerto submit your questions to seller
No none asked to seller yet