സഖാവ് കുഞ്ഞാലി. ഇല്ലായ്മയുടെ ജീവിത പരിസരത്തുനിന്ന് വിപ്ലവത്തിന്റെ കനല്‍പാതയിലേക്ക് നെഞ്ചും വിരിച്ചു നടന്നുകയറിയ സമരനായകന്‍. പുഴുക്കളെപ്പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ജാതകമാണ് അദ്ദേഹം മാറ്റിവരച്ചത്. മണ്ണില്ലാത്തോര്‍ക്കിത്തിരി മണ്ണും പാവങ്ങള്‍ക്കൊരു ചെറ്റക്കുടിലും നേടിയെടുക്കുന്നതിനിടെ വെടിയേറ്റുവീണ ആ വിപ്ലവകാരി സ്വന്തം ചോരകൊണ്ട് ചെങ്കൊടിയുടെ നിറം കൂടുതല്‍ ചുവപ്പിച്ചു. വലിയൊരു പാഠപുസ്തകമാണ് കോരിത്തരിപ്പിക്കുന്ന ആ ജീവിത കഥ.
Login or Registerto submit your questions to seller
No none asked to seller yet