കഥകളാണ് എഴുത്തുകാരന്റെ പ്രാഥമികമായ അനുഭവലോകം നിര്‍മിക്കാനുള്ള മാര്‍ഗം. ആ അര്‍ത്ഥത്തില്‍ റജിയാ വീരാന്‍ അനുഭവലോകത്തെ നിര്‍മിക്കുകയാണ്. ഈ കഥകളില്‍ ജീവിതമുണ്ട്. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന അത്ര ലളിതവും ആഴമുള്ളതുമായ ആഖ്യാനം. നിഷ്‌ക്കളങ്കമായ ഗ്രാമീണ അനുഭവങ്ങളെ കഥയിലാക്കുമ്പോള്‍ വായനക്കാരിലുണ്ടാകുന്ന ഔത്സുക്യവും താത്പര്യവും ഈ കഥകളില്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അത്യന്തം പാരായണക്ഷമമായ കഥകള്‍. നമ്മെ നാമറിയാതെ കഥയിലാക്കാന്‍ എഴുത്തുകാരിക്കു സാധിക്കുന്നുണ്ട്. പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ കഥ പറയുന്നവരുണ്ടായിരുന്നു. ആ നാട്ടു കഥപറച്ചിലിന്റെ ശാലീനമായ ഭാവുകത്വവും ലാവണ്യവും ഈ കഥകളിലുണ്ട്.
- ആലങ്കോട് ലീലാകൃഷ്ണന്‍
Login or Registerto submit your questions to seller
No none asked to seller yet